Google One അധിക സേവന നിബന്ധനകൾ
അവസാനം പരിഷ്‌കരിച്ചത്: 2025 നവംബർ 11 |Google One ഉപയോഗിക്കാൻ, നിങ്ങൾ (1) Google സേവന നിബന്ധനകളും (2) ഈ Google One അധിക സേവന നിബന്ധനകളും (“അധിക നിബന്ധനകൾ”) അംഗീകരിക്കണം. ഈ അധിക നിബന്ധനകളിൽ നിർവചിച്ചിട്ടില്ലാത്ത നിബന്ധനകൾക്ക് Google സേവന നിബന്ധനകളിൽ നൽകിയിരിക്കുന്ന അർത്ഥമാണുള്ളത്.
ഈ ഡോക്യുമെന്റുകൾ ശ്രദ്ധാപൂർവ്വം വായിക്കുക. ഈ ഡോക്യുമെന്റുകൾ മൊത്തമായി “നിബന്ധനകൾ” എന്ന് അറിയപ്പെടുന്നു. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കാവുന്നതും നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അവ വ്യക്തമാക്കുന്നു.
നിങ്ങളുടെ വിവരങ്ങൾ എങ്ങനെ അപ്ഡേറ്റ് ചെയ്യാനും മാനേജ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും ഇല്ലാതാക്കാനും കഴിയുമെന്ന് കൂടുതൽ നന്നായി മനസ്സിലാക്കാൻ, ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
1. ഞങ്ങളുടെ സേവനം
Gmail, Google Photos, Google Drive എന്നിവയിലുടനീളം പങ്കിടുന്ന പണമടച്ചുള്ള സ്‌റ്റോറേജോടുകൂടിയ സബ്‌സ്ക്രിപ്ഷൻ പ്ലാനുകൾ Google One വാഗ്ദാനം ചെയ്യുന്നു, Google അല്ലെങ്കിൽ മൂന്നാം കക്ഷികൾ വഴി നിങ്ങൾക്ക് നൽകുന്ന അധിക ആനുകൂല്യങ്ങൾ അടങ്ങുന്ന സബ്‌സ്ക്രിപ്ഷൻ പ്ലാനുകളും ഇവയിൽ ഉൾപ്പെടുന്നു. Google നിർമ്മിച്ച ചില AI ഫീച്ചറുകളിലേക്ക് പണമടച്ചുള്ള ആക്‌സസ് ലഭിക്കുന്നതിന് Google One, സബ്‌സ്ക്രിപ്ഷൻ പ്ലാനുകളും AI ക്രെഡിറ്റ്സും വാഗ്ദാനം ചെയ്യുന്നു. അധിക Google ആനുകൂല്യങ്ങളുടെയോ മൂന്നാം കക്ഷി ആനുകൂല്യങ്ങളുടെയോ നിങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നത്, അത്തരം ആനുകൂല്യങ്ങൾക്ക് ബാധകമായ സേവന നിബന്ധനകളാണ്. ചില ആനുകൂല്യങ്ങൾ എല്ലാ രാജ്യങ്ങളിലും ലഭ്യമായേക്കില്ല, കൂടാതെ മറ്റ് നിയന്ത്രണങ്ങൾക്ക് വിധേയമായേക്കാം. കൂടുതൽ വിവരങ്ങൾക്ക്, Google One സഹായകേന്ദ്രം സന്ദർശിക്കുക.
Google സേവന നിബന്ധനകളിൽ പറഞ്ഞിരിക്കുന്ന Google എന്റിറ്റിയാണ് നിങ്ങൾക്ക് Google One സേവനം നൽകുന്നത്. നിങ്ങൾ ഒരു Google One സബ്‌സ്ക്രിപ്ഷനോ AI ക്രെഡിറ്റ്സോ വാങ്ങുമ്പോൾ, വിൽപ്പനക്കാരുമായി നിങ്ങൾ ഒരു പ്രത്യേക കരാറിൽ ഏർപ്പെടുന്നു, അത് ഒരു Google സ്ഥാപനമോ (വിഭാഗം 2 കാണുക) മൂന്നാം കക്ഷിയോ ആകാം. മൂന്നാം കക്ഷി അല്ലെങ്കിൽ അഫിലിയേറ്റ് വഴി നിങ്ങൾക്ക് ഒരു Google One സബ്‌സ്ക്രിപ്ഷൻ ഉണ്ടെങ്കിൽ, നിങ്ങളുടെ സബ്‌സ്ക്രിപ്ഷൻ ആ മൂന്നാം കക്ഷിയിൽ നിന്നോ അഫിലിയേറ്റിൽ നിന്നോ ഉള്ള അധിക നിബന്ധനകൾക്ക് വിധേയമായേക്കാം.
AI ക്രെഡിറ്റ്സ്
നിയുക്ത AI ഫീച്ചറുകളിൽ നിങ്ങളുടെ അഭ്യർത്ഥനകൾ പ്രവർത്തനക്ഷമമാക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും നിങ്ങൾക്ക് AI ക്രെഡിറ്റ്സ് ഉപയോഗിക്കാം. ഒരു നിർദ്ദിഷ്ട പ്രവർത്തനത്തിന് (ഉദാ. ഒരു വീഡിയോ സൃഷ്ടിക്കുന്നതിന്) ആവശ്യമായ ക്രെഡിറ്റുകളുടെ എണ്ണം പ്രസക്തമായ ഉൽപ്പന്നത്തിലൂടെയോ ഫീച്ചറിലൂടെയോ നിങ്ങളെ അറിയിക്കും. AI ഫീച്ചറുകൾ ഉപയോഗിക്കുന്നതിനുള്ള ക്രെഡിറ്റ് നിരക്ക് പരിഷ്കരിക്കാനുള്ള അവകാശം Google-ൽ നിക്ഷിപ്തമാണ്. Google കാലാകാലങ്ങളിൽ ലഭ്യമാക്കിയേക്കാവുന്ന ചില AI ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ മാത്രമേ AI ക്രെഡിറ്റ്സ് ഉപയോഗിക്കാൻ കഴിയൂ.
നിങ്ങൾ AI ക്രെഡിറ്റ്സ് സ്വന്തമാക്കുമ്പോൾ നിശ്ചയിച്ചിരിക്കുന്നത് പോലെ, ഒരു നിശ്ചിത കാലയളവിന് ശേഷം അവ കാലഹരണപ്പെടാം.
ഈ നിബന്ധനകളിൽ വ്യക്തമായി പറഞ്ഞിരിക്കുന്നതൊഴിച്ചാൽ, AI ക്രെഡിറ്റ്സിൽ നിങ്ങൾക്ക് ഏതെങ്കിലും അവകാശമോ അധികാരമോ ഇല്ല. നിങ്ങൾ AI ക്രെഡിറ്റ്സ് മറ്റൊരു ഉപയോക്താവിനോ അക്കൗണ്ടിനോ വിൽക്കാനോ കൈമാറാനോ പാടില്ല, AI ക്രെഡിറ്റ്സ് വിൽക്കാനോ കൈമാറാനോ ശ്രമിക്കുകയുമരുത്. നിങ്ങൾ AI ക്രെഡിറ്റ്സ് വാങ്ങുമ്പോൾ, ചില നിയുക്ത AI ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് നിങ്ങൾ പ്രീ-പേ ചെയ്യുകയാണ്. AI ക്രെഡിറ്റ്സ് ഒരു ഡിജിറ്റൽ കറൻസിയോ, സെക്യൂരിറ്റിയോ, ചരക്കോ, മറ്റേതെങ്കിലും തരത്തിലുള്ള സാമ്പത്തിക സംവിധാനമോ അല്ല, കൂടാതെ പണ മൂല്യത്തിന് റിഡീം ചെയ്യാൻ കഴിയുന്നതുമല്ല. Google ഇക്കോ സിസ്റ്റത്തിലെ നിർദ്ദിഷ്ട AI ഫീച്ചറുകൾക്കായി മാത്രമേ AI ക്രെഡിറ്റ്സ് റിഡീം ചെയ്യാൻ കഴിയൂ. നിങ്ങളുടെ Google One പ്ലാൻ അവസാനിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ, ബാധകമായ റീഫണ്ട് നയങ്ങൾക്ക് വിധേയമായി, ഉപയോഗിക്കാത്ത എല്ലാ AI ക്രെഡിറ്റ്സും നഷ്‌ടപ്പെട്ടേക്കാം.
AI ക്രെഡിറ്റ്സിനെ കുറിച്ച് ഇവിടെ കൂടുതലറിയുക.
2. വാങ്ങലും പേയ്മെന്റും
Google One സബ്‌സ്ക്രിപ്ഷനുകൾ, അനിശ്ചിത കാലയളവിലേക്കാണ്, നിങ്ങൾ വരിക്കാരല്ലാതാകുന്നില്ലെങ്കിൽ, സബ്‌സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട നിബന്ധനകൾ അനുസരിച്ച്, ഓരോ ബില്ലിംഗ് കാലയളവിന്റെയും (പ്രതിമാസം, പ്രതിവർഷം അല്ലെങ്കിൽ മറ്റേതെങ്കിലും കാലയളവ്) തുടക്കത്തിൽ നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കും.
നിങ്ങൾ ഒരു Google One സബ്‌സ്ക്രിപ്ഷനോ AI ക്രെഡിറ്റ്സോ വാങ്ങുമ്പോൾ, നിങ്ങളുടെ വാങ്ങൽ വിൽപ്പനക്കാരിൽ നിന്നുള്ള പ്രത്യേക നിബന്ധനകൾക്ക് വിധേയമായിരിക്കും. ഉദാഹരണത്തിന്, നിങ്ങൾ ഒരു Google One സബ്‌സ്ക്രിപ്ഷനായി സൈൻ അപ്പ് ചെയ്യുമ്പോഴോ Google Play Store വഴി AI ക്രെഡിറ്റ്സ് വാങ്ങുമ്പോഴോ, നിങ്ങളുടെ വാങ്ങൽ Google Play സേവന നിബന്ധനകൾക്ക് വിധേയമായിരിക്കും.
Google Play Store വഴി Google One സബ്‌സ്ക്രിപ്ഷൻ അല്ലെങ്കിൽ AI ക്രെഡിറ്റ്സ് വാങ്ങുന്നതിനുള്ള വിൽപ്പനക്കാർ:
- യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക്: Google Commerce Limited
- ഇന്ത്യയിലെ ഉപഭോക്താക്കൾക്ക്: Google Ireland Limited
- ഏഷ്യാ പെസഫിക് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക്: Google Digital Inc.
- യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ലോകത്തെ മറ്റ് പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക്: Google LLC.
ഒരു മൂന്നാം കക്ഷി അല്ലെങ്കിൽ അഫിലിയേറ്റ് വഴി നിങ്ങൾ ഒരു Google One സബ്‌സ്ക്രിപ്ഷനോ AI ക്രെഡിറ്റ്സോ വാങ്ങുമ്പോൾ, ആ മൂന്നാം കക്ഷി അല്ലെങ്കിൽ അഫിലിയേറ്റ് നിങ്ങളുടെ പേയ്മെന്റ് രീതിയിൽ നിന്ന് നിരക്ക് ഈടാക്കും, കൂടാതെ അവർക്ക് നിങ്ങളുടെ പേയ്മെന്റുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും (റദ്ദാക്കലുകൾ, റീഫണ്ടുകൾ എന്നിവയിൽ ഉൾപ്പെടെ) കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവുമുണ്ടായിരിക്കും.
വിൽപ്പനക്കാർക്ക് നിങ്ങളിൽ നിന്ന് Google One സബ്‌സ്ക്രിപ്ഷനുള്ള നിരക്ക് ഈടാക്കാനാകുന്നില്ലെങ്കിൽ, വിൽപ്പനക്കാരുമായി നിങ്ങളുടെ പേയ്മെന്റ് രീതി അപ്ഡേറ്റ് ചെയ്യുന്നത് വരെ നിങ്ങൾക്ക് Google One ആക്‌സസ് ചെയ്യാൻ കഴിഞ്ഞേക്കില് ആ അറിയിപ്പ് ലഭിച്ചതിന് ശേഷം, ന്യായമായ സമയത്തിനുള്ളിൽ നിങ്ങൾ പേയ്മെന്റ് രീതി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ, Google One-ലേക്കുള്ള നിങ്ങളുടെ ആക്‌സസ് ഞങ്ങൾ റദ്ദാക്കിയേക്കാം അല്ലെങ്കിൽ സസ്പെൻഡ് ചെയ്തേക്കാം.
3. നിരക്കും ഓഫറുകളും
ഓഫറുകൾ. കാലാകാലങ്ങളിൽ, നിരക്കൊന്നുമില്ലാതെ Google One സബ്‌സ്ക്രിപ്ഷനായി ഞങ്ങൾ ട്രയലുകൾ നൽകിയേക്കാം. ട്രയൽ ഉൾപ്പെടുന്ന ഒരു Google One സബ്‌സ്ക്രിപ്ഷൻ നിങ്ങൾ വാങ്ങുകയാണെങ്കിൽ, ട്രയൽ കാലയളവിലേക്ക് നിങ്ങൾക്ക് Google One-ലേക്ക് ആക്‌സസ് ലഭിക്കും. ട്രയൽ കാലയളവിന്റെ അവസാനം, ബാധകമായ നിയമം അനുവദിക്കുന്ന പരിധി വരെ, വിൽപ്പനക്കാർക്ക് സാധുതയുള്ള ഒരു പേയ്മെന്റ് രീതി നൽകിയിട്ടുണ്ടെങ്കിൽ, ഓരോ ബില്ലിംഗ് കാലയളവിലും നിങ്ങളിൽ നിന്ന് സബ്‌സ്ക്രിപ്ഷന്റെ നിരക്ക് സ്വയമേവ ഈടാക്കും, കൂടാതെ നിങ്ങളുടെ സബ്‌സ്ക്രിപ്ഷൻ റദ്ദാക്കുന്നത് വരെ നിരക്ക് ഈടാക്കുന്നത് തുടരും. നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ, ട്രയൽ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് വിൽപ്പനക്കാരുമായുള്ള നിങ്ങളുടെ സബ്‌സ്ക്രിപ്ഷൻ റദ്ദാക്കണം. കാലാകാലങ്ങളിൽ ഞങ്ങൾ Google One സബ്‌സ്ക്രിപ്ഷനുകളിൽ കിഴിവുകളും നൽകിയേക്കാം. യോഗ്യതാ മാനദണ്ഡം ഉൾപ്പെടെയുള്ള അധിക നിബന്ധനകളും വ്യവസ്ഥകളും ഈ ഓഫറുകൾക്ക് ബാധകമായേക്കാം, റിഡംപ്ഷനോ വാങ്ങലിനോ മുമ്പ് അത്തരം അധിക നിബന്ധനകൾ നിങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും. ബാധകമായ നിയമപ്രകാരം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നിടത്ത് ഈ ഓഫറിന് സാധുതയില്ല.
നിരക്കിലെ മാറ്റങ്ങൾ. Google One സബ്‌സ്ക്രിപ്ഷനുകളുടെയോ AI ക്രെഡിറ്റ്സുകളുടെയോ നിരക്കുകൾ കാലാകാലങ്ങളിൽ ഞങ്ങൾ മാറ്റിയേക്കാം, ഉദാഹരണത്തിന്, വിലക്കയറ്റത്തെ തുടർന്ന് ബാധകമായ നികുതികളിലും പ്രമോഷണൽ ഓഫറുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ, Google One സേവനങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങൾ അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. Google One സബ്‌സ്ക്രിപ്ഷനുകളുടെ നിരക്കിലെ മാറ്റങ്ങൾ, നിങ്ങളുടെ നിലവിലെ പേയ്മെന്റ് കാലയളവ് പൂർത്തിയായതിന് ശേഷമോ അറിയിപ്പിന് ശേഷം നിങ്ങളുടെ അടുത്ത പേയ്മെന്റിന് സമയമാകുമ്പോഴോ ആണ് ബാധകമാകുക. നിരക്ക് വർദ്ധിപ്പിക്കുകയാണെങ്കിൽ അത് ഈടാക്കുന്നതിന് കുറഞ്ഞത് 30 ദിവസമെങ്കിലും മുമ്പ് ഞങ്ങൾ നിങ്ങൾക്ക് അറിയിപ്പ് നൽകും. 30 ദിവസത്തിൽ താഴെയുള്ള മുൻകൂർ അറിയിപ്പാണ് നിങ്ങൾക്ക് ലഭിക്കുന്നതെങ്കിൽ, അടുത്തതായി അടയ്‌ക്കേണ്ട പേയ്മെന്റ് കഴിഞ്ഞ് തുടർന്ന് വരുന്ന പേയ്മെന്റ് വരെ നിരക്ക് മാറ്റം ബാധകമാകില്ല. പുതിയ നിരക്കിൽ നിങ്ങളുടെ Google One സബ്‌സ്ക്രിപ്ഷൻ തുടരാൻ താൽപ്പര്യമില്ലെങ്കിൽ, ഈ നിബന്ധനകളിലെ റദ്ദാക്കലുകൾ വിഭാഗത്തിൽ വിവരിച്ചത് പ്രകാരം നിങ്ങൾക്ക് സബ്‌സ്ക്രിപ്ഷൻ റദ്ദാക്കാം, നിലവിലെ ബില്ലിംഗ് കാലയളവ് അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾ ഞങ്ങൾക്ക് അറിയിപ്പ് നൽകുന്ന പക്ഷം നിങ്ങളിൽ നിന്ന് തുടർന്നുള്ള സബ്‌സ്ക്രിപ്ഷന് തുകകൾ ഈടാക്കില്ല. വില വർദ്ധിക്കുകയും നിങ്ങളുടെ സമ്മതം ആവശ്യപ്പെടുകയും ചെയ്താൽ, നിങ്ങൾ പുതിയ നിരക്ക് അംഗീകരിക്കുന്നില്ലെങ്കിൽ സബ്‌സ്ക്രിപ്ഷൻ റദ്ദാക്കും.
4. റദ്ദാക്കലുകളും റീഫണ്ടുകളും
റദ്ദാക്കലുകളും പിൻവലിക്കലുകളും. നിങ്ങളുടെ സബ്‌സ്ക്രിപ്ഷൻ റദ്ദാക്കുകയാണെങ്കിൽ, ഉടനടി റദ്ദാക്കാൻ നിങ്ങൾക്ക് അർഹതയുണ്ടെങ്കിലോ സഹായകേന്ദ്രത്തിൽ കൂടുതൽ വിവരിച്ചിരിക്കുന്നത് പോലെ മറ്റ് റദ്ദാക്കൽ അല്ലെങ്കിൽ പിൻവലിക്കൽ അവകാശങ്ങൾ ഉണ്ടെങ്കിലോ ഒഴികെ, നിങ്ങളുടെ നിലവിലെ ബില്ലിംഗ് കാലയളവിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് Google One-ലേക്കുള്ള ആക്‌സസ് നിങ്ങൾ നിലനിർത്തും. നിങ്ങൾക്ക് പിൻവലിക്കാനുള്ള അവകാശമുണ്ടായിരിക്കുകയും ആ അവകാശം ഉപയോഗിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ സേവനം വാങ്ങിയ വിൽപ്പനക്കാർക്ക് വ്യക്തമായ അറിയിപ്പിലൂടെ കരാർ റദ്ദാക്കാനുള്ള നിങ്ങളുടെ തീരുമാനം അറിയിക്കണം. പിൻവലിക്കൽ കാലയളവിൽ സേവനങ്ങളുടെ പ്രകടനം ആരംഭിക്കാൻ നിങ്ങൾ അഭ്യർത്ഥിക്കുകയാണെങ്കിൽ, കരാറിൽ നിന്നുള്ള നിങ്ങളുടെ പിന്മാറ്റം വിൽപ്പനക്കാരെ അറിയിക്കുന്നത് വരെ, നൽകിയിരിക്കുന്ന സേവനങ്ങൾക്ക് ആനുപാതികമായുള്ള പ്രൊ-റേറ്റഡ് തുക നിങ്ങൾ പേ ചെയ്യേണ്ടി വന്നേക്കാം.
സേവനം ഇല്ലാതാക്കൽ വഴി Google One ഇല്ലാതാക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, Google One സേവനങ്ങളിലേക്കുള്ള ആക്‌സസ് ഉടനടി നഷ്ടപ്പെട്ടേക്കാമെന്ന കാര്യം നിങ്ങൾ സമ്മതിക്കുന്നു. നിങ്ങളുടെ ബില്ലിംഗ് കാലയളവിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് Google One സേവനങ്ങൾ നിലനിർത്താൻ താൽപ്പര്യമുണ്ടെങ്കിൽ, Google One ഇല്ലാതാക്കുന്നതിന് പകരം നിങ്ങളുടെ സബ്‌സ്ക്രിപ്ഷൻ റദ്ദാക്കുക.
റീഫണ്ടുകൾ. നിങ്ങൾ ഒരു Google One സബ്‌സ്ക്രിപ്ഷനോ AI ക്രെഡിറ്റ്‌സോ വാങ്ങിയിട്ടുണ്ടെങ്കിൽ, റീഫണ്ട് നയം ബാധകമാകും. റീഫണ്ട് അഭ്യർത്ഥിക്കാൻ നിങ്ങൾ വാങ്ങിയ വിൽപ്പനക്കാരെ ബന്ധപ്പെടേണ്ടതുണ്ട്. ബാധകമായ നിയമത്തിന് കീഴിൽ, ഉടമ്പടിയിലൂടെ പരിമിതപ്പെടുത്താനാകാത്ത ഉപഭോക്തൃ അവകാശങ്ങൾ നിങ്ങൾക്കുണ്ടായിരിക്കാം. ആ അവകാശങ്ങളെ ഈ നിബന്ധനകൾ നിയന്ത്രിക്കുന്നില്ല.
5. ഉപഭോക്തൃ പിന്തുണ
ചില Google സേവനങ്ങളിലുടനീളം ഉപഭോക്തൃ പിന്തുണയിലേക്കുള്ള ആക്‌സസ് Google One ഉൾപ്പെടുത്തിയേക്കാം. നിങ്ങളുടെ അഭ്യർത്ഥനയുമായി ബന്ധപ്പെട്ട് ഉപഭോക്തൃ പിന്തുണയ്ക്ക് നിങ്ങളെ സഹായിക്കാൻ കഴിയാത്ത സന്ദർഭത്തിൽ, ബാധകമായ Google സേവനത്തിന്റെ ഉപഭോക്തൃ പിന്തുണാ സേവനത്തിലേക്ക് ഞങ്ങൾ നിങ്ങളെ കൈമാറുകയോ റീഡയറക്റ്റ് ചെയ്യുകയോ ചെയ്യാം. നിങ്ങളുടെ Google One സബ്സ്ക്രിപ്ഷൻ റദ്ദാക്കുകയോ താൽക്കാലികമായി റദ്ദാക്കുകയോ ചെയ്താൽ, പരിഹരിക്കപ്പെടാത്ത ഉപഭോക്തൃ പിന്തുണാ പ്രശ്നങ്ങളും താൽക്കാലികമായി റദ്ദാക്കിയേക്കാം, സബ്സ്ക്രിപ്ഷൻ പുനഃസ്ഥാപിച്ച് കഴിഞ്ഞാൽ നിങ്ങൾ ഒരു പുതിയ അന്വേഷണം സമർപ്പിക്കേണ്ടതുണ്ട്. ഉപഭോക്തൃ പിന്തുണയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ സഹായകേന്ദ്രം സന്ദർശിക്കുക.
6. കുടുംബവുമായി പങ്കിടൽ
നിങ്ങളുടെ Google One സബ്‌സ്ക്രിപ്ഷൻ നിങ്ങളുടെ കുടുംബ ഗ്രൂപ്പുമായി ചില ആനുകൂല്യങ്ങൾ പങ്കിടാൻ നിങ്ങളെ അനുവദിച്ചേക്കാം ("കുടുംബവുമായി പങ്കിടൽ"). നിങ്ങളുടെ കുടുംബ ഗ്രൂപ്പുമായി ആനുകൂല്യങ്ങൾ പങ്കിടാൻ താൽപ്പര്യമില്ലെങ്കിൽ, Google One-നുള്ള 'കുടുംബവുമായി പങ്കിടൽ' പ്രവർത്തനരഹിതമാക്കുകയോ കുടുംബ ഗ്രൂപ്പിൽ നിന്ന് പുറത്ത് പോകുകയോ വേണം. Google One പ്ലാൻ മാനേജർമാർക്ക് മാത്രമേ Google One സബ്‌സ്ക്രിപ്ഷനിലേക്ക് കുടുംബാംഗങ്ങളെ ചേർക്കാനും 'കുടുംബവുമായി പങ്കിടൽ' പ്രവർത്തനക്ഷമമോ പ്രവർത്തനരഹിതമോ ആക്കാനും കഴിയൂ. കുടുംബവുമായി പങ്കിടലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ സഹായകേന്ദ്രം സന്ദർശിക്കുക.
നിങ്ങൾ Google One-ലെ ഒരു കുടുംബ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിൽ, നിങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങൾ നിങ്ങളുടെ കുടുംബ ഗ്രൂപ്പിലെ അംഗങ്ങൾക്ക് കാണാനാകും. ഉദാഹരണത്തിന്, Google One 'കുടുംബവുമായി പങ്കിടൽ' പ്രവർത്തനക്ഷമമാക്കിയ ഒരു കുടുംബ ഗ്രൂപ്പിൽ നിങ്ങൾ ചേരുകയാണെങ്കിൽ, കുടുംബ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്കും (ക്ഷണിതാക്കൾക്കും) നിങ്ങളുടെ പേര്, ഫോട്ടോ, ഇമെയിൽ വിലാസം, ബാക്കപ്പ് ചെയ്ത ഉപകരണങ്ങൾ, ഉപയോഗിച്ച AI ക്രെഡിറ്റ്‌സ്, നിങ്ങൾ ഉപയോഗിക്കുന്ന സ്‌റ്റോറേജ് സ്‌പെയ്‌സ് എന്നിവ കാണാനായേക്കും. ഒരു കുടുംബാംഗം Google One സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില അധിക ആനുകൂല്യങ്ങൾ റിഡീം ചെയ്‌തിട്ടുണ്ടോ എന്നും കുടുംബ ഗ്രൂപ്പ് അംഗങ്ങൾക്ക് കാണാനായേക്കും.
നിങ്ങളാണ് കുടുംബ ഗ്രൂപ്പിലെ Google One പ്ലാൻ മാനേജരെങ്കിൽ, നിങ്ങൾ 'കുടുംബവുമായി പങ്കിടൽ' പ്രവർത്തനരഹിതമാക്കുകയോ കുടുംബ ഗ്രൂപ്പ് വിടുകയോ ചെയ്‌താൽ, നിങ്ങളുടെ കുടുംബ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് Google One സബ്‌സ്ക്രിപ്ഷനിലേക്കുള്ള ആക്‌സസ് നഷ്‌ടമാകും. 'കുടുംബവുമായി പങ്കിടൽ' മുഖേനയാണ് നിങ്ങളുടെ Google One പ്ലാൻ മാനേജർ നിങ്ങൾക്ക് Google One-ലേക്ക് ആക്‌സസ് നൽകിയിരിക്കുന്നതെങ്കിൽ, നിങ്ങൾ കുടുംബ ഗ്രൂപ്പ് വിടുകയാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ Google One പ്ലാൻ മാനേജർ 'കുടുംബവുമായി പങ്കിടൽ' പ്രവർത്തനരഹിതമാക്കുകയോ കുടുംബ ഗ്രൂപ്പ് വിടുകയോ ചെയ്‌താൽ നിങ്ങൾക്ക് Google One-ലേക്കുള്ള ആക്‌സസ് നഷ്‌ടമാകും.
7. മൊബൈൽ ബാക്കപ്പും പുനഃസ്ഥാപിക്കലും
യോഗ്യമായ മൊബൈലുകൾക്ക്, മെച്ചപ്പെടുത്തിയ ഡാറ്റാ ബാക്കപ്പും പുനഃസ്ഥാപിക്കലും ഫംഗ്ഷൻ (“ബാക്കപ്പും പുനഃസ്ഥാപിക്കലും”) Google One ഉൾപ്പെടുത്തിയേക്കാം. ബാക്കപ്പും പുനഃസ്ഥാപിക്കലും ഉപയോഗിക്കുന്നതിന് Google Photos പോലുള്ള കൂടുതൽ ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യുകയും സജീവമാക്കുകയും വേണം. ഏതുസമയത്തും നിങ്ങളുടെ ബാക്കപ്പ്, പുനഃസ്ഥാപിക്കൽ എന്നീ ഓപ്ഷനുകൾ Google One ആപ്പിൽ മാറ്റാം. നിങ്ങളുടെ Google One സബ്‌സ്ക്രിപ്ഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്‌താൽ, ബാധകമായ Android ബാക്കപ്പ് നയങ്ങൾ അനുസരിച്ച് ഒരു നിശ്ചിത സമയത്തിന് ശേഷം നിങ്ങൾക്ക് 'ബാക്കപ്പും പുനഃസ്ഥാപിക്കലും' എന്നതിലേക്ക് സംരക്ഷിച്ച ഡാറ്റയിലേക്കുള്ള ആക്‌സസ് നഷ്‌ടമായേക്കാം.